Monday, November 9, 2009

പ്രണയത്തിന്റെ ഫോസില്‍...

ഓര്‍മ്മയിലെവിടെയോ ഒട്ടിക്കിടന്ന
ഒരു ചെതുമ്പലിനെ കുറിച്ചുള്ള
അന്വേഷണങ്ങളാണ്
ഒരു കടലിനെ ഓക്കാനിപ്പിച്ചത്...

വരച്ചു വെച്ച
അക്ഷാംശ രേഖാംശങ്ങള്‍ക്കുള്ളില്‍
വീര്‍പ്പു മുട്ടിയത്‌...
ഒരു വേനലില്‍
വെന്താവിയായായ്‌ പോയത്...
പിന്നീടൊരിക്കല്‍
മഴയായ്‌ നിറഞ്ഞു പെയ്തത്...
അങ്ങനെ
ഏതോ ധ്രുവത്തില്‍
മഞ്ഞായ്‌ ഉറഞ്ഞു പോയത്..

ഒറ്റയ്ക്കാവുന്ന രാത്രികള്‍
ചിലപ്പോള്‍
വിരലുകള്‍ പോലെ തന്നെ ആവണം..
തൊണ്ടയില്‍
ചുമ്മാ ഇളകിക്കൊണ്ടേയിരിക്കും..
ഓക്കാനിപ്പിച്ചേക്കും...


8 comments:

  1. ഒറ്റയ്ക്കാവുന്ന രാത്രികള്‍
    ചിലപ്പോള്‍
    വിരലുകള്‍ പോലെ തന്നെ ആവണം..
    തൊണ്ടയില്‍
    ചുമ്മാ ഇളകിക്കൊണ്ടേയിരിക്കും..
    ഓക്കാനിപ്പിച്ചേക്കും...

    ReplyDelete
  2. ഓര്‍മ്മകളെ തന്നെയും ഓക്കാനിപ്പിച്ച്
    എന്റെ ഇന്നലെകളെ പിന്നെയും പിന്നെയും
    എന്നിലേക്ക് അസ്വസ്ഥതയുടെ ചിറകുകളില്‍
    പറത്തി വിടുന്നതെന്തിനാണ് ?!

    ReplyDelete
  3. ഈ പങ്കു കൊള്ളളില്‍ സന്തോഷം ചങ്ങാതീ..

    ReplyDelete
  4. ഫോസിലുകളുടെ ചിത്രംസുന്ദരമായിരിക്കുന്നു ;വാക്കിലും... വരയിലും.

    ReplyDelete
  5. സന്തോഷം, താരകന്‍..

    ReplyDelete
  6. Achane poloru kallananenne
    aadyam vilichathennnamma
    Amminja paallunruna kunjine
    amma villikunnu kallan

    Oodumbol Chadumbol onnamaakumbol
    kootukar vazhthunnu Kallan
    Kaminee Maare commentadikumbol
    Nannamillaloda Kalla

    Achhenodu ammini teacher paranju
    padikaan midukanee kallan
    Kochu kusharthikal kazhttumbol
    , ente en ettan villikunnu Kallan


    ITHINTE POORNNAROOPAM AARKKENKILUM ARIYUMO

    ReplyDelete