നഗരത്തില്‍ ജീവിക്കുമ്പോള്‍
ഒരു നഗരം
ഞാനെന്‍റെയുള്ളിലും വളര്‍ത്തുന്നു...
അഴുക്കുചാല്‍ കാറ്റെത്തുന്ന
പടിഞ്ഞാറെ ജനാല
ഓക്കാനിക്കുമ്പോള്‍
ഞാന്‍ അടച്ചു വെക്കുന്നു...
ഒതുക്കി വെക്കാത്ത, ചേരിയുടെ
പച്ച വിളിച്ചു കൂവലുകള്‍
വടക്കേ ജനാലയോട് ചേര്‍ത്ത് ഞാന്‍
വലിച്ചടയ്ക്കുന്നു...
കളര്‍ വെളിച്ചത്തില്‍
സ്പ്രേ പൂശിയ ഹൈവേയെ
കിഴക്കേ ജനാലപ്പാളി കൊണ്ട്
ഞാന്‍ മറച്ചു വെയ്ക്കുന്നു..
രാത്രി, ഒറ്റയ്ക്കിരിക്കുമ്പോള്‍
കണ്ണില്‍, മൂക്കില്‍
നഗരത്തെ ഞാന്‍ തുടച്ചെടുക്കുന്നു...
അടയ്ക്കാതെ വെച്ച
തെക്കേ ജനാലയ്ക്കല്‍
അറിയാതെ ഞാനും നഗരമാകുന്നു....
nice :)
ReplyDeleteനന്ദി നാസ്, സ്നേഹം.
ReplyDeleteനന്നായിട്ടുണ്ട്..ഉള്ളിൽ പേറുന്ന ഈ നഗരം
ReplyDeleteകാഴ്ചകളുടെ ചിത്രം വര നന്നായി
ReplyDeleteനഗരം ഒരിക്കൽ നമ്മേ മലിനമാക്കുന്നു.
ReplyDeleteവിലപിക്കുകയല്ലാതെന്തു വഴി.....
ReplyDeleteവരികളും ആശയവും മനൊഹരം....
വായിച്ചുകഴിഞ്ഞപ്പോൾ ജനാലകളെല്ലാം തുറന്നപോലെ..
ReplyDeleteകൊള്ളാം.
താരകൻ, മഷിത്തണ്ട്, അനൂപ് കോതനല്ലൂര്‍, കൊച്ചുതെമ്മാടി, പള്ളിക്കുളം..
ReplyDeleteഒരുപാട് സന്തോഷം, ഈ വായനയിലും പ്രോത്സാഹനത്തിലും...
ഞാൻ തുറന്നു വെച്ചിരിക്കുന്നത് പടിഞ്ഞാറോട്ടുള്ള ജനൽ ആണ്. :)
ReplyDeleteസന്തോഷം ഇട്ടിമാളു.. ഓരോരുത്തര്‍ക്കും ഓരോ ജനാല..
ReplyDelete:)
നല്ല കവിത
ReplyDeleteനഗരത്തിന്‍ ചിത്രം കവിതയുടെ കാന്‍വാസില്‍ ഒതുക്കി ഇഷ്ടമായി