Tuesday, November 3, 2009

ജീവപര്യന്തം...!

നിലാവില്‍ തെങ്ങിന്‍തോപ്പ്
ഒറ്റപ്പെട്ടവരുടെ ഒരു ദ്വീപ്‌.

നീര് വറ്റി
ഉണങ്ങിയ മേനിയുടെ
ചലനമില്ലായ്മ്മകളിലും അവര്‍
നക്ഷത്രങ്ങളോട് സംസാരിക്കുന്നു.

നിഴലുകളെ നീട്ടി നീട്ടി
പരുത്ത തൊലിപ്പുറങ്ങളില്‍
പരസ്പരം അവര്‍
തൊട്ടു നോക്കുന്നു.

നോക്കൂ,
അപ്പോള്‍പ്പോലും
കരിഞ്ഞ, പച്ചച്ച തലപ്പുകള്‍ കൊണ്ട്
കാറ്റിനോടും ആകാശത്തോടും
ചുമ്മാ അവര്‍ കലഹിച്ചു കൊണ്ടിരിക്കുന്നത്...

ഇരുട്ടില്‍,
തെങ്ങിന്‍ തോപ്പ്
വൃദ്ധസദനം പോലെ ഒറ്റപ്പെട്ട
ഒരു ശ്മശാനം !


4 comments:

  1. ഇനിയും പ്രതീക്ഷിക്കുന്നു നല്ല കവിതകള്‍ .....

    ആശംസകള്‍ .....

    ReplyDelete
  2. Gopalunnikrishna, നിശാഗന്ധി
    ഈ വഴി വന്നതിലും ഒരു വാക്ക് പറഞ്ഞതിലും ഒരുപാട് സന്തോഷം.
    സ്നേഹം.

    ReplyDelete
  3. വാര്‍ദ്ധക്യം ഇന്നു അനുഭവിക്കുന്ന ദുഃഖം കവി തികച്ചും കവിതയിലുടെ പകുത്തു തന്നു ഇഷ്ടമായി

    ReplyDelete