മൂന്നാമത്തെ കണ്ണ് മുളച്ചപ്പോള്‍ അവര്‍
അവളെ ആദ്യം മുക്കണ്ണി എന്ന് വിളിച്ചു.
പിന്നെപ്പിന്നെ കണ്ണി എന്ന് മാത്രമായി.
ഒരിക്കലും ഉറങ്ങാത്ത പോളയില്ലാ കണ്ണിനെ കുറിച്ച്
അതിന്‍റെ കാഴ്ചകളെ കുറിച്ച്
അവര്‍ അസൂയപ്പെട്ടു
എന്തൊക്കെയാവും കാണുകയെന്ന്
ആശ്ചര്യപ്പെട്ടു.
പറയാന്‍ പാടില്ലെന്ന് പറഞ്ഞു വെച്ചവ
പറയാന്‍ തുടങ്ങിയപ്പോള്‍,
പറഞ്ഞതെല്ലാം അറം പറ്റിയപ്പോള്‍
കരിങ്കണ്ണി എന്ന് വിളിച്ചു തുടങ്ങി.
എപ്പോഴോ, കാഴ്ചകള്‍
വേറെവേറെയെന്നറിഞ്ഞുകൊണ്ടാവണം
കള്ളി എന്ന് മാത്രമായി
പിന്നെ വിളികള്‍.
കള്ളി...!!!
ambadi kalli...
ReplyDeleteachane poloru kallananennenne adyam vilichathenamma... kavitha orthu poyi...
achane poloru kallananennenne adyam vilichathenamma -- download link onnu send cheyumo?
Delete"achane poloru..." aarezhuthiyzthanennu onnu paranju tharumo? lyrics Or mp3 download evide kittum?
Deletethanx....
achane poloru kallananennenne--- full lyrics post cheyammo
Deleteachane poloru kallananennenne- Kavitha ezhuthiyathu PN Vijayakumar
Deleteachane poloru kallananennenne- Kavitha ezhuthiyathu...sree ayyappa panicker...
Deleteഒരു മൂന്നാംകണ്ണുണ്ടായാല്‍പിന്നെ ഇതൊക്കെ തന്നെയാവും അനുഭവങ്ങള്‍!!
ReplyDeleteനന്നായിരിക്കുന്നു!!
ആശംസകള്‍!!
എന്തായാലും സൂര്യാ... വാക്കിലെ ചര്‍ച്ചകൊണ്ടുണ്ടായ ഒരു പ്രധാന ഗുണം നിങ്ങളുടെ ഈ ബ്ളോഗ്ഗില് ആദ്യായിട്ട് വരാന്‍ പറ്റി. നിങ്ങളുടെ ഈ പറക്കാന്‍ വെമ്പുന്ന കവിതകള്‍ വായിക്കാന്‍ പറ്റി.... (ഇതിനെ പുറം ചൊറിയല്‍ എന്നെങ്ങാനും പറഞ്ഞാല്‍... :):)
ReplyDeleteഒരിക്കലുമില്ല സന്തോഷ്. അതൊരു ചര്‍ച്ച ആക്കണം എന്നുണ്ടായിരുന്നു, അത്ര മാത്രം.
ReplyDeleteജോയ്, മനോരാജ്.. വന്നതില്‍ ഒരുപാട് സന്തോഷം..
എപ്പോഴോ, കാഴ്ചകള്‍
ReplyDeleteവേറെവേറെയെന്നറിഞ്ഞുകൊണ്ടാവണം
കള്ളി എന്ന് മാത്രമായി
പിന്നെ വിളികള്‍.
കള്ളി...!!!
നല്ല കവിത