Wednesday, December 2, 2009

ഈ കവിതയെക്കൊണ്ട് തോറ്റു...!

ചേരും പടി ചേര്‍ക്കുന്ന ഒരു
ജിഗ്സോ പസിലാവില്ല,
തട്ടിത്തൂവിയ വെള്ളത്തില്‍
കുഞ്ഞുങ്ങളെപ്പോലെ
അലസമായി വരയ്ക്കുന്ന ഒരു ചിത്രം..

പാതിയറ്റ കഴുത്തുമായി
കുതറിയോടുന്ന ആട്ടിന്‍കുട്ടി
വഴികളെക്കുറിച്ച് വേവലാതിപ്പെടാറില്ല ..

ചിലപ്പോള്‍ ഓരോ മരണത്തിനും മുന്‍പേ
അവസാനത്തെ ഒരു പിടച്ചില്‍..

വെയിലത്ത് കുഴഞ്ഞു വീണ
നാടോടിയുടെ മലച്ച നോട്ടം
'വെള്ളം വെള്ളം ' എന്നാണു
ചോദിച്ചതെന്നറിയാന്‍
ഭാഷ അറിയണമെന്നില്ല.

നീ സ്വപ്നത്തില്‍ കയറിവന്നു
വിളിച്ചു പറഞ്ഞതെല്ലാം മനസ്സിലായത്‌
ശബ്ദം കേട്ട് തന്നെയാണോ?

സീറ്റിലെ പിടിവിട്ട യാത്രയാവില്ല
ഫുട് ബോര്‍ഡിലെ ഒറ്റക്കാല്‍ യാത്ര..

ചില മീനുകള്‍ അങ്ങനെ ആവണം,
ചൂണ്ടക്കൊരുക്കില്‍ കുരുങ്ങാതെ
കത്തി മൂര്‍ച്ചയില്‍ ഒതുങ്ങാതെ
ഇറച്ചി, മുള്ള് വേര്‍പെടാതെ
വഴുതിയങ്ങു പോകും...

ഇടയ്ക്ക് ഇറുക്ക്‌ കാലന്‍ ഞണ്ടായി
പുറകോട്ടു പുറകോട്ടോടി
കല്ലിടുക്കില്‍ ഒളിച്ചിരിക്കും...

പലപ്പോഴും അതെനിക്ക്
എന്നോട് തന്നെയുള്ള സമരമാണ്..
തോറ്റു തൊപ്പിയിടുന്ന ഒരു കളി..!!!





14 comments:

  1. സീറ്റിലെ പിടിവിട്ട യാത്രയാവില്ല
    ഫുട് ബോര്‍ഡിലെ ഒറ്റക്കാല്‍ യാത്ര..

    തീർച്ചയായും ...ഓരോന്നിനും ..സാഹചര്യങ്ങൾ ഘടകമാവുന്നു...പിന്നെ എല്ലാം മനസ്സിലാക്കാൻ ഭാഷ അറിയണം എന്നില്ല
    മനസ്സുകൾ തമ്മിൽ നാം അറീയാത്തൊരു ഭാഷയുണ്ട്...നല്ല വരികൾ

    ReplyDelete
  2. കവിതയുടെ ബഹുമുഖമായ അവസ്ഥകളെ വരയ്ക്കാനുള്ള ശ്രമമാണ്‌ സുര്യയുടെ ഈ കവിത... പിടിവിട്ടുപോകുന്ന വാക്കുകള്‍ തീര്‍ക്കുന്ന അലസ ചിത്രങ്ങളും തലമുറിഞ്ഞോടുന്ന ആട്ടിങ്കുട്ടിയുടെ വഴികളെക്കുറിച്ച്‌ വേവലായില്ലാത്ത മരണപ്പിടച്ചിലുമായി കവിത കവിമനസ്സില്‍ നിറയുന്നു....തുടങ്ങിയ ചില ശ്ളഥചിത്രങ്ങള്‍ ഈ കവിതയിലെ കൈകാര്യചെയ്യുന്നു. ഈ കവിതയിലെ ആദ്യ ഗണ്ടികയില്‍ പറഞ്ഞപോലെയുള്ള അലസചിത്രം ഈ കവിതയിലും കാണാം. ഒരു പുനര്‍വായനയ്ക്കു പ്രേരിപ്പിക്കുന്ന വായനാക്ഷമതയുള്ള കവിതയായി ഇതുമാറേണ്ടിയിരുന്നു... വരികള്‍ക്കിടയില്‍ ഇത്രക്ക്‌ വരണ്ട ചില ഇടങ്ങള്‍ കൊണ്ട്‌ വേര്‍തിരിക്കുന്ന സൂര്യയുടെ ഈ രീതി ഒരു പക്ഷെ മൌലികതയാവം.... എങ്കിലും അനാകര്‍ഷകമാണ്‌....

    ReplyDelete
  3. കൊള്ളാം സൂര്യ...

    (ഈ വേര്‍ഡ്‌ വെരിഫിക്കേഷന്‍ അത്യാവശ്യമാണോ?)

    ReplyDelete
  4. nanda, SAJAN SADASIVAN , സന്തോഷ്‌ പല്ലശ്ശന, രഘുനാഥന്..

    thank you all for reading me..

    santhosh, I will try to improve..

    Raghu, removed that word verification.

    ReplyDelete
  5. സബ് ജീതാ കിയെ മുജ്സെ ...മെം ഹർദം ഹീ ഹാരാ..

    ReplyDelete
  6. ചേരും പടി ചേർത്ത്‌ അൽപം കൂടെ മനോഹരം ആക്കാമായിരുന്നു എന്നു തോന്നി...


    "തട്ടിത്തൂവിയ വെള്ളത്തില്‍
    കുഞ്ഞുങ്ങളെപ്പോലെ
    അലസമായി വരയ്ക്കുന്ന ഒരു ചിത്രം..

    പാതിയറ്റ കഴുത്തുമായി
    കുതറിയോടുന്ന ആട്ടിന്‍കുട്ടി
    വഴികളെക്കുറിച്ച് വേവലാതിപ്പെടാറില്ല .."



    പലവരികളും മനസ്സിൽ കൊരുത്തു...

    ReplyDelete
  7. താരകന്‍,
    എല്ലാരും ഇപ്പോഴും ജയിച്ചു , ഞാന്‍ മാത്രം തോറ്റു..
    ഇത് തന്നെയല്ലേ? ഇഷ്ടമായി..

    ദീപ,
    ഒരുപാട് സന്തോഷം.. കുറച്ചു ശിഥിലം ആയി എന്ന് എനിക്കും തോന്നി..

    എന്റെ സന്തോഷവും സ്നേഹവും..

    ReplyDelete
  8. ചില ചിത്രങ്ങള്‍...
    തുന്നിച്ചേര്‍ക്കാത്ത പുസ്തകം പോലെ ഈ കവിത.
    മനസ്സില്‍ കൊണ്ടു പല വരികളും എന്നല്ല,
    എല്ലാ വരികളും...!

    ആശംസകള്‍..

    ReplyDelete
  9. സീറ്റിലെ പിടിവിട്ട യാത്രയാവില്ല
    ഫുട് ബോര്‍ഡിലെ ഒറ്റക്കാല്‍ യാത്ര..

    ആശംസകള്‍..

    ReplyDelete
  10. നല്ലതെന്ന് പറഞ്ഞാല്‍ അതും കുറ്റം
    നല്ലതല്ല എന്ന് പറഞ്ഞാല്‍ പിന്നെ പറേണ്ടല്ലോ
    കവിതയെ കൊണ്ട് തോറ്റു എന്ന് സ്വയം പറഞ്ഞിരിക്കുകയാണല്ലോ .
    എഴുത്തിന്‍റെ മൂര്‍ച്ച കുടട്ടെ, ആശംസകള്‍.

    ReplyDelete
  11. പലപ്പോഴും അതെനിക്ക് എന്നോട് തന്നെയുള്ള സമരമാണ് ....തോറ്റു തൊപ്പിയിട്ട എന്നെപോലുള്ളവരുടെ സമരം ......

    ReplyDelete
  12. പലപ്പോഴും അതെനിക്ക് എന്നോട് തന്നെയുള്ള സമരമാണ് ....തോറ്റു തൊപ്പിയിട്ട എന്നെപോലുള്ളവരുടെ സമരം ......

    thank you all my friends...

    ReplyDelete