വീട്ടിലേക്കുള്ള വഴി...?!
വീട്ടിലേക്കുള്ള വഴി.വളഞ്ഞു തിരിഞ്ഞാണ് വഴി.
ഒന്നാമത്തെ തിരിവിന്റെ
വലത്തേയറ്റത്ത്
എപ്പോഴും തുറന്നിടുന്ന
ഒരു വീടാണ്..
എപ്പോഴോ
കണ്ണിലുടക്കിയെന്നല്ലാതെ
കാണാതെ കാണാതെ പോയി...
രണ്ടാമത്തെ തിരിവിന്റെ
ഇടത്തേയറ്റത്ത്
എപ്പോഴും അടച്ചിടുന്ന
മറ്റൊരു വീടാണ്..
വേണ്ടെന്നു വെച്ചാലും
കണ്ണറിയാതെ
കേറിയങ്ങ് തറയും..
അടച്ചുവെച്ചയകത്തിന്റെ
അഴിയാത്ത,
കാണാത്ത വഴികളില്‍
വഴി മറന്നു മറന്നാവണം
വീട്ടിലേക്കു നടന്നതെല്ലാം
ഇഴഞ്ഞു കാടെത്തിയത്...!!!
കൊള്ളാം
ReplyDeleteകവിതകൾ എല്ലാം വായിച്ചു... എല്ലാം ഉഗ്രൻ...
ReplyDelete“പാതിയറ്റ കഴുത്തുമായി
കുതറിയോടുന്ന ആട്ടിന്‍കുട്ടി
വഴികളെക്കുറിച്ച് വേവലാതിപ്പെടാറില്ല ..“
കവിത അതിന്റെ വഴിയെക്കുറിച്ച് വേവലാതിപ്പെടാതെ കുതറിയോടട്ടെ..വായനക്കാരിൽ നോവു പടർത്തട്ടെ..
അഭിനന്ദനം
ഈ പ്രോത്സാഹനങ്ങള്‍ക്ക് ഒരുപാടു നന്ദി ശ്രീ, സനാതനന്‍..
ReplyDeleteഅടഞ്ഞുകിടക്കുന്നതിന്‍റെ ഉള്ളിടവഴികളിലൂടെ ഇറങ്ങാനുള്ള ഒരു ത്വര മനുഷ്യനുണ്ട്... അന്യന്‍റെ തൊടിയില്‍ കേറി അവന്‍റെ ജീവിതത്തെ കൂവിയുണര്‍ത്തി പരസ്യവല്‍ക്കരിക്കന്ന സദാചാര ബാധ...
ReplyDeleteസാധാരണ വൃത്തികേട് ചെയ്യുന്വോള്‍ ആരും കാണുന്നില്ലല്ലോ എന്നായിരിക്കും ചിന്ത. ചെയ്ത പാപം പിന്നെ ഓര്‍ക്കാതിരിക്കാനണ് ശ്രമം. അത് വേറെയൊരാളില്‍ കൂടി അതും നാലാളറിയെ വിളിച്ചു കൂവുന്വോള്‍ മേനിയില്‍ തീ പൊള്ളുന്നു. മനുസന്റെ ബല്ലാത്ത മനസ്സാ അല്ലെ?
ReplyDelete