Monday, July 5, 2010

പച്ച നെറത്തില് ഒരു കാട്....ഇയ്യെടബയീല് ഒറ്റയ്ക്ക് നടക്കരുത്ന്ന് അമ്മ പലവട്ടം പറഞ്ഞേക്കണ്.. പാമ്പ് ണ്ടാവൂന്ന്.. ന്നാലും ഇനിക്കി നടക്കാണ്ടിരിക്കാന് പറ്റൂലാല്ലോ.. കാരാപ്പൊയ നീന്തിക്കടന്ന് തെയ്യോന്‍, ന്റെ ചെക്കന്‍ ബെരും.. പനച്ചിപ്പാറേടെ പിന്നില് കാത്ത് കുത്തിരിക്കും.. ഈ കുന്നും കൂടി കേറി എറങ്ങണം.. ഇന്ന് ഇത്തിരി ബൈഗീക്ക്ണ്.. ഓന്‍ കൊറേ നേരായിട്ട് കാത്ത് നിക്കണണ്ടാവും... കരിമ്പച്ച നെറത്തില് കാട് കൂട്ടിരിക്കും..
"പറായിയേ.. ങ്ങ്യെന്താ ബരാന്‍ ബയ്ക്യേ? നിക്ക് തിരിച്ച് പോണംന്ന് അനക്കറിഞ്ഞൂടേ?"
"എല്ലാടത്തും പോലീസ്കാരല്ലേ... കണ്ണീപ്പെടാണ്ടെ പോരണ്ടേ.. ആരേലും കിട്ടാന് കാത്ത് നില്‍ക്കാ അവനുമ്മാര്..."
"അണക്കത് പറയാ തെയ്യോനേ.. ഇബടെ പ്പോ ഓരോ പെണ്ണിന്റേം ജീബിതം ഈ കാടിന്റെ പോലെ തന്നെ.. ഒറങ്ങാതെ പേടിച്ച് പേടിച്ച്... ന്റെ കണ്ണിന്റെ മുമ്പില് ബെച്ചല്ലേ അന്നെ ഓരൊക്കെ കൂടി ബെലിച്ചു കൊണ്ടോയത്.. മറക്കൂലാ ഒന്നും ഞാന്..."
"ഉം...."
"നോക്ക്.. ഏതോ ഒര് ബെളിച്ചം.. അന്നേം തെരഞ്ഞ് ബെരുന്നോര് ആരേലും ആയിരിക്കും... ഒന്ന് കേറി മറഞ്ഞ് നിക്കാന് ഒര് കുറ്റിക്കാട് പൊലും ബെച്ചേക്കണില്ലല്ലോ എല്ലാരും... ബിറ്റാ കാശ് കിട്ടുംന്നാ എല്ലാം ബിക്കും ഓര്.. കാടും, അമ്മേം, പെങ്ങളേം.. എല്ലാം...."
"ഒച്ച ബെക്കല്ലേ.. ഓരൊക്കെ ബെറും യന്ത്രങ്ങള് മാത്രാണ്... മോളിലിരിക്കുന്നോമ്മാര് പറയണത് കേട്ട് മാത്രം ജീബിക്കുന്ന പണിക്കാര്... അബര് അടിക്കാന്‍ പറഞ്ഞാല് അടിക്കും.. തുള്ളാന്‍ പറഞ്ഞാല് തുള്ളും.. പാവകള്.... അനക്കതൊന്നും പറഞ്ഞാല് മനസ്സിലാഗൂലാ..."
"ഓ.. ഇനിയ്ക്കൊന്നും മനസ്സിലാഗൂലാ.. അന്നെപ്പൊലെ ഞാന് പള്ളിക്കൂടത്തില് പോയിക്കിണില്ലാലോ... ഒരു ബെല്യ പടിത്തക്കാരന്.... "
"ഇങ്ങന കെറുബിക്കല്ലേ പറായിക്കുട്ട്യൊ... അനക്കിപ്പൊ എങ്ങന.. ബേദന കൊറവ്ണ്ടാ? പിന്നേം ബന്നിനാ അബമ്മാര്....?"
"ഹ്ം... ഇദ് കണ്ടാ.. ചോര കല്ലിച്ചീക്ക്ണ്... അന്നേശണം ന്ന് പറഞ്ഞ് ബെരുന്ന നായ്ക്കള് ചെയ്യിന്നതാ.. ഇനിക്കറിയാ.. എന്തിനാ അബമ്മാര് ചൊറഞ്ഞ് കളിക്കണത്ന്ന്... "
"അന്നെ ഓര് കൈബച്ചാ..? തൊട്ടാ ബെട്ടി കൊന്നേക്ക്.. ജയിലീ പോയാലും കൊയപ്പല്ല... ഒന്നൂല്ലെല്, ഞാനൂണ്ടല്ലാ അട്ത്ത ജെയില്ല്..."
"ബെട്ടാന്‍ മടി ണ്ടായിട്ടല്ലാ.. പള്ളേല് പെടക്ക്ണ അന്റെ ജീബനുണ്ടല്ലാ... അത് ആലോയിച്ച് മാത്രാണ്... ന്നാള്, ഒരുത്തന്‍ കേറി പിടിക്കാന്‍ ബന്നതാ... ഞാന് ബാക്കത്തി ബീശി... ഓന്‍ കാട്ടിലേക്ക് പാഞ്ഞ് പോയി.. ആ പോക്കിലാന്ന് അന്നായി കയിഞ്ഞ മാസം മാത്രം ബയസുക്ക് ബന്ന ബെള്ളന്റെ മോളെ.... പിറ്റേന്ന് ചോരേല് കുളിച്ച് കെടക്കണ്.. ഈ കാരാപ്പൊയേട കരേല്... പച്ചയ്ക്ക് കരിക്കണ്ടേ ഓനെയൊക്കെ.... "
" ഉം... നാട് മുടിഞ്ഞപ്പോ എല്ലാര്‍ക്കും കാടു ബേണം.. ഈ പൊയ ബേണം.. നമ്മന്റെ പെണ്ണുങ്ങള് ബേണം... ലോകം ബല്ലാണ്ട് കെട്ടു പോയേക്കണ് പറായിയേ... "
"ഉം.. അന്നെ ജയിലിന്ന് ഓലിപ്പളും....?!"
" ഓരോര്ത്തര് മാറി മാറി ബെരും.. കൈത്തരിപ്പ് തീര്‍ക്കും.. ഇനിക്കി ചന്നനം കടത്തലാ പണീന്ന് എല്ലരോടും പറഞ്ഞ് നടക്ക്ണ് എല്ലാരും.. നാള പാറ പൊട്ടിക്കാന്‍ കൊണ്ടൊവാണ്... പൊലച്ച തന്ന എണീപ്പിച്ചോണ്ടു പോഗും... "
"ന്നാ ബെറുതേ ബൈക്കണ്ടാ... ഒറങ്ങിക്കോ.. പൊലച്ച എണീക്കണ്ടേ.. ഒറങ്ങിക്കോ.."
"ന്നാ ഇങ്ങ്യും ഒറങ്ങിക്കോ.. രണ്ട് ജീബനുണ്ടല്ലേ.. ഇബ്ബയ്യാത്ത ഒടലും കൊണ്ട് പോയി കൊട്ട മടയണ്ടേ അട്പ്പില് തീയ് പൊകയാന്.. ഒറങ്ങിക്കോ..."
" ഉം.. ഒറങ്ങണം. എല്ലാ ദൈബങ്ങളോടും ഒന്ന് മാത്രേ ഇനിക്ക് പറയാനുള്ളൂ... ഇത്തറ ദൂരത്താണേലും നെന്റെ കൂട ഒറക്കത്തിലെങ്കിലും ഇങ്ങന ഇരിക്കാന്‍ പറ്റണേന്ന്... "
"എല്ലാ ബേദനേം ഞാന് സഹിക്കണതും ഇയ്യൊരൊറ്റക്കാരണം കൊണ്ടു മാത്രാ ന്റെ പറായിയേ... ന്റെ സൊപ്നത്തില് നിന്ന് അന്റെ സൊപ്നത്തിലേക്ക് കേറി ബരുമ്പോ തോക്കും ചൂണ്ടി ഒര് നായിന്റെ മോനും ബരൂല്ലല്ലോ...."
"ഉം.. മ്മളെ സൊപ്നത്തില് കേറി ആട്ത്തെ പച്ചക്കാട് ബെട്ടാന്‍ ഒരുത്തനും പറ്റൂല്ലല്ലോ... മ്മളെ കാരാപ്പയേല് മരം ഒലിപ്പിച്ചോണ്ട് പോഗാന്‍ ആരിക്കും പറ്റൂല്ലല്ലോ..."
"എന്നാ ഇങ്ങി ഒറങ്ങിക്കോ.. നാളേം ബരണം..."
"ഇയ്യും ഒറങ്ങിക്കോ.... ഇനിയ്ക്കറിയാം അനക്ക് നാളേം ബരാണ്ടിരിക്കാന്‍ പറ്റൂലാന്ന്.... "
..............
____________________________________________
Image courtesy:http://google.com
Thanks to Jigish's discussion

4 comments:

 1. എഴുത്ത് പെട്ടെന്ന് മനസ്സിലാകുന്നില്ല അതുകൊണ്ട് വീണ്ടും വായിച്ചൂ.നല്ല ഭാഷാ

  ReplyDelete
 2. ആദ്യം വായിക്കാന്‍ ഇച്ചിരി ബുദ്ധിമുട്ടി
  നന്നായിട്ടുണ്ട്

  ReplyDelete
 3. വളരെ നന്നായിട്ടുണ്ട് ....

  ReplyDelete
 4. മുത്തങ്ങ ഓര്‍മ്മ വന്നു.
  പക്ഷേ, ആക്സന്റ് ആദിവാസികളുടേതല്ലല്ലോ.
  ഏറനാട്ടെ മാപ്പിള മലയാളം പലയിടത്തും.
  ഇനി അവരാണോ കഥയില്‍ എന്നുമറിയില്ല...
  നന്നായി, ടൈറ്റില്‍ ഏറെ ഇഷ്ടമായി

  ReplyDelete