Wednesday, March 24, 2010

പെണ്‍-ഡുലം


നിന്‍റെ സമയം
മുഴുവൃത്തത്തില്‍
കറങ്ങാന്‍ മാത്രമാണ്
വലിഞ്ഞ കയര്‍ത്തുമ്പിലെ
പാതിവൃത്ത യാത്രയിലേക്ക്
എന്നെ മെരുക്കി ഒതുക്കി വെച്ചത്...

ഓരോ തളര്ച്ചയിലും
നടക്കൂ വീണ്ടും നടക്കൂ എന്ന്
താക്കോല്‍ കൊടുത്തു കൊടുത്തു വെച്ചത്...

ബുദ്ധിമാന്‍,
നീ പഠിച്ചു വെച്ചിരിക്കുന്നു-
ഒരിക്കല്‍, എന്നെങ്കിലും ഒരിക്കല്‍
അടച്ച കൂടു വിട്ടു ഞാന്‍ പുറത്തിറങ്ങിയാല്‍
മരിച്ചു പോകുന്നതേ ഉള്ളൂ
നിന്‍റെ സമയമെന്ന്...




11 comments:

  1. എന്നെങ്കിലും ഒരിക്കല്‍
    അടച്ച കൂടു വിട്ടു ഞാന്‍ പുറത്തിറങ്ങിയാല്‍
    മരിച്ചു പോകുന്നതേ ഉള്ളൂ
    നിന്‍റെ സമയമെന്ന്...

    ReplyDelete
  2. ഉണര്‍വ്വുള്ള ചിന്ത.

    ReplyDelete
  3. റാംജി, ചന്ത്രകാന്തം...
    നന്ദി..

    ReplyDelete
  4. ഒരിക്കല്‍, എന്നെങ്കിലും ഒരിക്കല്‍
    അടച്ച കൂടു വിട്ടു ഞാന്‍ പുറത്തിറങ്ങിയാല്‍
    മരിച്ചു പോകുന്നതേ ഉള്ളൂ
    നിന്‍റെ സമയമെന്ന്...

    വാസ്തവം

    ReplyDelete
  5. "കൂടു വിട്ടു ഞാന്‍ പുറത്തിറങ്ങിയാല്‍
    മരിച്ചു പോകുന്നതേ ഉള്ളൂ
    നിന്‍റെ സമയമെന്ന്..."

    liked that!

    ReplyDelete
  6. Vazhipokkan, Jishad, Junaith, Pamaran...
    thank you all...

    love

    Soorya

    ReplyDelete
  7. നല്ല ചിന്ത..

    ReplyDelete