1.മുറി
അലസമായഴിച്ചു വലിച്ചെറിഞ്ഞ
പകലിന്റെ മുഷിഞ്ഞ വിയര്‍പ്പുകള്‍...
അലക്കിയാലും വെളുക്കാതെ
അയയില്‍
കരിമ്പനടിച്ച ഒരു തോര്‍ത്ത്..
2.ജനാല
ആകാശം നിറച്ചും നക്ഷത്രങ്ങള്‍ വേണമെന്ന്
കുഞ്ഞിലേ വാശി
അടുത്ത കെട്ടിടത്തിന്റെ പിന്നാമ്പുറത്തേക്ക്
എന്നേക്കുമായി അടച്ച
ഒരു വഴി.
3.കിടക്ക
ഭ്രാന്തിനും
മരണത്തിനും ഇടയില്‍
കുത്തിനിറച്ച
പഴകിയ പഞ്ഞി.
അഗ്നിപര്‍വ്വതത്തിന്റെ പുറന്തോടു പോലെ
പുതച്ചിരിക്കുന്നൂ വിരിപ്പ്...
4.തലയിണ
ചുരുട്ടി മടക്കാവുന്ന ഒരു കടല്‍.
മുഖമമര്‍ത്തുമ്പോള്‍
കുടിച്ചു വറ്റിച്ച ഉപ്പുമണം
കണ്ണീര്‍ച്ചൊരുക്ക്...
വലിച്ചു കീറുമ്പോള്‍
പറന്നു നിറയുന്ന വെളുത്ത ചോര.
5.പുതപ്പ്
പുറത്തിരുട്ടല്ലെന്നുറയ്ക്കാന്‍
എനിക്കും
രാത്രിക്കുമിടയില്‍ വലിച്ചിട്ട
ഒരുറപ്പ്....
__________________
(ജിഗീഷിന്റെ കവിതാ കളരിയില്‍ ചേര്‍ത്തതാണ് ഇത്. ഇവിടെ ഒരിക്കല്‍ കൂടെ നിങ്ങളുടെ വായനയ്ക്കു വെക്കുന്നു, വേദനകള്‍ എന്റേതു മാത്രമാവട്ടെ...)
ഭ്രാന്തിനും
ReplyDeleteമരണത്തിനും ഇടയില്‍
കുത്തിനിറച്ച
പഴകിയ പഞ്ഞി.
എല്ലാ വരികളും ഒന്നിന്നൊന്നു ഇഷ്ടമായി. എന്തെല്ലാം നിര്‍വചനഗ്ങള്‍
:-)
നിർവചനങ്ങൾ എല്ലാം നന്നായി
ReplyDeleteഎല്ലാം ഇഷ്ടമായി. മാലയില്‍ കൊരുത്ത മുത്തുകള്‍ പോലെ .
ReplyDeleteപുതപ്പു വളരെ ഇഷ്ടമായി . നല്ല ഉപമ .
പുറത്തിരുട്ടല്ലെന്നുറയ്ക്കാന്‍
ReplyDeleteഎനിക്കും
രാത്രിക്കുമിടയില്‍ വലിച്ചിട്ട
ഒരുറപ്പ്....
ISHTTAMMAAY VARIKAL...